ലോകത്തെ നയിക്കാൻ കഴിയുന്ന ആശയങ്ങളുടെ സമാഹരണം; ആഗോള സർക്കാർ സംഗമത്തിന് തുടക്കം
ദുബായ് : ആഗോള സർക്കാർ സംഗമത്തിന് യുഎഇയിൽ തുടക്കം. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ സംഗമ വേദി സന്ദർശിച്ചു. യു.എസ്, സെർബിയ, ഇസ്തോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, സിയറ ലിയോൺ, ചിലി, കൊളംബിയ, നെതർലൻഡ്സ് എന്നിവിടങ്ങളിൽ നിന്നുള്ള നൂതന ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രദർശനം ഇരുവരും കണ്ടു. വരും നാളുകളിൽ ലോകത്തെ നയിക്കാൻ കഴിയുന്ന ആശയങ്ങൾ സമാഹരിക്കുകയാണ് ആഗോള സർക്കാർ സംഗമത്തിന്‍റെ ലക്ഷ്യം. പുതിയ ആശയങ്ങൾ പങ്കിടാൻ കഴിയുന്ന വിദഗ്ധരും മികച്ച വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. സസ്യങ്ങളുടെയും മരങ്ങളുടെയും ഡിഎൻഎയ്ക്ക് വിവരങ്ങൾ സംഭരിക്കാൻ ഇന്നത്തെ സിസ്റ്റങ്ങളുടെ ശേഷിയേക്കാൾ 50 മടങ്ങ് കഴിയുമെന്ന ആശയം നെതർലൻഡ്സ് നിർദ്ദേശിച്ചു. വിവരങ്ങൾ സംഭരിക്കാൻ കഴിയുന്ന ക്ലൗഡുകളെ നിങ്ങൾ സ്വയം വളർത്തുക എന്നതാണ് നെതർലാൻഡ്സിന്‍റെ പദ്ധതിയുടെ പേര്. പഠിക്കാനും ജോലി കണ്ടെത്താനും ജീവിതം സുരക്ഷിതമാക്കാനും സഹായിക്കുന്ന ബൊഗോട്ട വെൽഫെയർ സ്കീമാണ് കൊളംബിയൻ സർക്കാരിൻ്റെ ആശയം. ഇതുവരെ 3 ലക്ഷം പേരാണ് ഈ സംവിധാനത്തിലൂടെ ഉപജീവനമാർഗം കണ്ടെത്തിയത്.

What's Your Reaction?