എന്തോന്നടെ ഇത്! വെറും നാലേ നാല് മണിക്കൂര്‍, ഇന്ത്യയുടെ ടെസ്റ്റ് ഒന്നാം റാങ്ക് ‘തെറിച്ചു’; വണ്ടറടിച്ച് ആരാധകര്‍
മുംബൈ: പുരുഷ ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗില്‍ വന്‍ അബദ്ധം പിണഞ്ഞ് ഐസിസി. ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ മിന്നും വിജയം കുറിച്ച ഇന്ത്യന്‍ ടെസ്റ്റ് ടീം ഇന്ന് ഉച്ചയ്ക്ക് 2.30നുള്ള റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഇതോടെ എല്ലാ ഫോര്‍മാറ്റിലും ഒന്നാം റാങ്ക് എന്ന വന്‍ നേട്ടത്തില്‍ ഇന്ത്യന്‍ ടീം എത്തിയതിന്‍റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. എന്നാല്‍, രാത്രി ഏഴ് മണിയായതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇപ്പോള്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങിയപ്പോള്‍ ഓസ്ട്രേലിയ വീണ്ടും ഒന്നാം സ്ഥാനത്ത് തിരികെ […]
മുംബൈ: പുരുഷ ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗില്‍ വന്‍ അബദ്ധം പിണഞ്ഞ് ഐസിസി. ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ മിന്നും വിജയം കുറിച്ച ഇന്ത്യന്‍ ടെസ്റ്റ് ടീം ഇന്ന് ഉച്ചയ്ക്ക് 2.30നുള്ള റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഇതോടെ എല്ലാ ഫോര്‍മാറ്റിലും ഒന്നാം റാങ്ക് എന്ന വന്‍ നേട്ടത്തില്‍ ഇന്ത്യന്‍ ടീം എത്തിയതിന്‍റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. എന്നാല്‍, രാത്രി ഏഴ് മണിയായതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.
ഇപ്പോള്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങിയപ്പോള്‍ ഓസ്ട്രേലിയ വീണ്ടും ഒന്നാം സ്ഥാനത്ത് തിരികെ വന്നു. ഉച്ചയ്ക്ക് വന്ന റാങ്കിംഗില്‍ 115 പോയിന്‍റുകളോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്ക് 111 പോയിന്‍റുകളാണ് ഉണ്ടായിരുന്നത്. കങ്കാരുക്കളേക്കാള്‍ നാല് പോയിന്‍റുകള്‍ അധികം ഇന്ത്യക്കുണ്ടായിരുന്നു. എന്നാല്‍, പുതിയ റാങ്കിംഗ് പ്രകാരം ഇന്ത്യക്ക് 115 പോയിന്‍റുകള്‍ തന്നെയുണ്ട്.
പക്ഷേ, ഓസ്ട്രേലിയക്ക് 126 പോയിന്‍റുകള്‍ ഉണ്ടെന്ന് മാത്രം. എന്നാല്‍, ഈ കണക്കിലും പിശകുണ്ടെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യക്കെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സിനും 132 റണ്‍സിനും തോറ്റ ഓസ്ട്രേലിയക്ക് നാല് പോയിന്‍റുകള്‍ കുറയേണ്ടതാണ്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ ഓസീസിനുണ്ടാവേണ്ടത് 122 പോയിന്‍റുകളാണ്. ആദ്യ ടെസ്റ്റിലെ വിജയത്തോടെ അഞ്ച് പോയിന്‍റുകള്‍ ലഭിക്കേണ്ട ഇന്ത്യക്ക് 120 പോയിന്‍റുകളും ആവേണ്ടതാണ്.
ടി20യില്‍ നേരത്തെ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യ ഏകദിനങ്ങളില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര 3-0ന് തൂത്തുവാരിയതോടെയാണ് ഏകദിന റാങ്കിംഗിലും ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ മാസം ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കിറങ്ങുമ്പോള്‍ റാങ്കിംഗില്‍ ന്യൂസിലന്‍ഡായിരുന്നു ഒന്നാം സ്ഥാനത്ത്. ഇന്ത്യ നാലാം സ്ഥാനത്തുമായിരുന്നു.
What's Your Reaction?