കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം; അടൂരിനെ പരസ്യമായി പിന്തുണച്ച് എം എ ബേബി
കോട്ടയം കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചന പരാതിയിൽ അടൂർ ഗോപാലകൃഷ്ണനെ പരസ്യമായി പിന്തുണച്ച് സി.പി.എം നേതാവ് എം എ ബേബി. ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ചെയർമാനാണ് അടൂർ ഗോപാലകൃഷ്ണൻ. അദ്ദേഹത്തെ ജാതി വാദി എന്നു വിളിക്കുന്നത് ശുദ്ധ ഭോഷ്കാണെന്നും എം എ ബേബി പറഞ്ഞു. അടൂരിനെ ജാതി വാദിയായി ചിത്രീകരിക്കുന്നത് നിരുത്തരവാദപരമായ വ്യക്തിഹത്യയാണെന്നും ജീവിതകാലം മുഴുവൻ മതേതരവാദിയായിരുന്നു അടൂരെന്നും എംഎ ബേബി കൂട്ടിച്ചേർത്തു. പ്രകോപിപ്പിക്കാനായി മാധ്യമപ്രവർത്തകർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അദ്ദേഹം തിരിച്ചടിക്കുന്ന ഉത്തരങ്ങളല്ല അടൂർ. കഴിഞ്ഞ 50 വർഷത്തിനിടെ അടൂർ എടുത്ത സിനിമകളും ഒരിക്കലും കുലുങ്ങാത്ത അദ്ദേഹത്തിന്റെ മതേതര രാഷ്ട്രീയവുമാണ് അടൂർ എന്നും അദ്ദേഹത്തിൻ്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. ഇതാദ്യമായാണ് ഒരു സി.പി.എം നേതാവ് അടൂരിനെ പരസ്യമായി പിന്തുണയ്ക്കുന്നത്. സ്ഥാപനത്തിന്‍റെ ഡയറക്ടർ ശങ്കർ മോഹനെ അടൂർ സംരക്ഷിക്കുന്നുവെന്ന ആരോപണം ഉയരുന്നതിനിടെയാണ് പിന്തുണ പ്രഖ്യാപനം.
 
What's Your Reaction?