താൽക്കാലിക ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമിച്ച പോലീസുകാരൻ അറസ്റ്റിൽ
പത്തനംതിട്ട: പോലീസ് സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പോലീസുകാരൻ അറസ്റ്റിൽ. പത്തനംതിട്ട ആറന്മുള പോലീസ് സ്റ്റേഷനിലെ സിപിഒ സജീഫ് ഖാൻ ആണ് അറസ്റ്റിലായത്. കേസെടുത്തതിനു പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. നിലവിൽ സജീഫ് ഖാൻ സസ്പെൻഷനിലാണ്. കഴിഞ്ഞ മാസം 16നായിരുന്നു സംഭവം. താത്കാലിക ജീവനക്കാരിയെ സജീഫ് ഖാൻ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. നേരത്തേ സമാനമായ ശ്രമം നടത്തിയപ്പോൾ ഇവർ എതിർത്തിരുന്നു. വീണ്ടും കടന്നുപിടിക്കാൻ ശ്രമം നടത്തിയതോടെ ആറന്മുള എസ്എച്ച്ഒയ്ക്ക് പരാതി നൽകി. ജീവനക്കാരിയുടെ […]
പത്തനംതിട്ട: പോലീസ് സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പോലീസുകാരൻ അറസ്റ്റിൽ. പത്തനംതിട്ട ആറന്മുള പോലീസ് സ്റ്റേഷനിലെ സിപിഒ സജീഫ് ഖാൻ ആണ് അറസ്റ്റിലായത്. കേസെടുത്തതിനു പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. നിലവിൽ സജീഫ് ഖാൻ സസ്പെൻഷനിലാണ്.
കഴിഞ്ഞ മാസം 16നായിരുന്നു സംഭവം. താത്കാലിക ജീവനക്കാരിയെ സജീഫ് ഖാൻ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. നേരത്തേ സമാനമായ ശ്രമം നടത്തിയപ്പോൾ ഇവർ എതിർത്തിരുന്നു. വീണ്ടും കടന്നുപിടിക്കാൻ ശ്രമം നടത്തിയതോടെ ആറന്മുള എസ്എച്ച്ഒയ്ക്ക് പരാതി നൽകി. ജീവനക്കാരിയുടെ പരാതിയിൽ പത്തനംതിട്ട വനിത പോലീസ് കേസെടുത്തു. തുടർന്നാണ് ഇയാളെ സസ്പെൻഡ് ചെയ്തത്.
What's Your Reaction?