വിടചൊല്ലി നാട്; അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം സംസ്കരിച്ചു

ബ്രിട്ടനിൽ കൊല്ലപ്പെട്ട വൈക്കം സ്വദേശി അഞ്ജുവിന്‍റെയും മക്കളുടെയും മൃതദേഹം സംസ്കരിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ ബന്ധുക്കളും ജനപ്രതിനിധികളും ചേർന്ന് ഏറ്റുവാങ്ങി. അവിടെ നിന്ന് മൂന്ന് ആംബുലൻസുകളിലായി വൈക്കം ഇത്തിപ്പുഴയിലെ വീട്ടിലെത്തിച്ചു. ഇവിടെ പൊതുദർശനത്തിന് വച്ച ശേഷം ഉച്ചയോടെ സംസ്കരിച്ചു. അതേസമയം, കൊലപാതക തുടരന്വേഷണവുമായി ബന്ധപ്പെട്ട് രണ്ടംഗ ബ്രിട്ടീഷ് പൊലീസ് സംഘം കേരളത്തിലെത്തും. കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളും നോർത്താംപ്റ്റൺഷെയർ പൊലീസിലെ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫിസറുമാണ് കേരളത്തിലെത്തുന്നത്. അഞ്ജുവിന്‍റെയും മക്കളുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുന്നതിനൊപ്പം എത്താനിരുന്ന ഇരുവരും അവസാനനിമിഷം ഹോം ഓഫീസിൽ നിന്ന് ക്ലിയറൻസ് ലഭിക്കാത്തതിനാൽ യാത്ര മാറ്റിവയ്ക്കുകയായിരുന്നു.

Jan 15, 2023 - 08:47
 0

What's Your Reaction?

like

dislike

love

funny

angry

sad

wow