ഹെൽമെറ്റ് ധരിക്കാത്തത് ചോദ്യം ചെയ്ത് പൊലീസ് ഉദ്യോഗസ്ഥന് സി.പി.എം നേതാവിന്‍റെ ഭീഷണി
ആലപ്പുഴ: കായംകുളത്ത് ഹെൽമെറ്റ് ധരിക്കാത്തത് ചോദ്യം ചെയ്ത് പൊലീസ് ഉദ്യോഗസ്ഥന് സി.പി.എം നേതാവിന്‍റെ ഭീഷണി. ചേരാവള്ളി ലോക്കഷ കമ്മിറ്റി അംഗം അഷ്ക്കർ അമ്പലശ്ശേരിയാണ് കായംകുളം സ്റ്റേഷനിലെ എസ്.ഐ ശ്രീകുമാറിനെ ഭീഷണിപ്പെടുത്തിയത്. ഭവിഷത്ത് നേരിടേണ്ടി വരുമെന്നായിരുന്നു അഷ്ക്കറിന്‍റെ ഭീഷണി. കഴിഞ്ഞ വെള്ളിയാഴ്ച നടുറോഡിൽ വച്ചായിരുന്നു അഷ്ക്കർ കായംകുളം എസ്.ഐ ശ്രീകുമാറിനെ ഭീഷണിപ്പെടുത്തിയത്. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ പരിപാടിക്കായി കായംകുളത്ത് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി പരിപാടിക്കെത്തിയ അഷ്ക്കറിന്‍റെ വാഹനവും പൊലിസ് തടഞ്ഞു. ഇതിനിടയിലാണ് അഷ്ക്കർ ഹെൽമെറ്റ് ധരിക്കാത്തത് […]
![ഹെൽമെറ്റ് ധരിക്കാത്തത് ചോദ്യം ചെയ്ത് പൊലീസ് ഉദ്യോഗസ്ഥന് സി.പി.എം നേതാവിന്‍റെ ഭീഷണി](https://newsbharat.in/uploads/images/202301/image_870x_63c41bd572ab6.jpg)
ആലപ്പുഴ: കായംകുളത്ത് ഹെൽമെറ്റ് ധരിക്കാത്തത് ചോദ്യം ചെയ്ത് പൊലീസ് ഉദ്യോഗസ്ഥന് സി.പി.എം നേതാവിന്‍റെ ഭീഷണി. ചേരാവള്ളി ലോക്കഷ കമ്മിറ്റി അംഗം അഷ്ക്കർ അമ്പലശ്ശേരിയാണ് കായംകുളം സ്റ്റേഷനിലെ എസ്.ഐ ശ്രീകുമാറിനെ ഭീഷണിപ്പെടുത്തിയത്. ഭവിഷത്ത് നേരിടേണ്ടി വരുമെന്നായിരുന്നു അഷ്ക്കറിന്‍റെ ഭീഷണി.
കഴിഞ്ഞ വെള്ളിയാഴ്ച നടുറോഡിൽ വച്ചായിരുന്നു അഷ്ക്കർ കായംകുളം എസ്.ഐ ശ്രീകുമാറിനെ ഭീഷണിപ്പെടുത്തിയത്. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ പരിപാടിക്കായി കായംകുളത്ത് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി പരിപാടിക്കെത്തിയ അഷ്ക്കറിന്‍റെ വാഹനവും പൊലിസ് തടഞ്ഞു. ഇതിനിടയിലാണ് അഷ്ക്കർ ഹെൽമെറ്റ് ധരിക്കാത്തത് ശ്രദ്ധയിൽപ്പെടുന്നതും അഷ്ക്കറിനെ ചോദ്യം ചെയ്യുന്നതും. ഇതിൽ പ്രകോപിതനായ അഷറഫ് എസ്.ഐ ശ്രീകുമാറിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തർക്കം രൂക്ഷമായതോടെ മറ്റു പൊലീസ് ഉദ്യോഗസ്ഥർ ഇരുവരെയും പിടിച്ചുമാറ്റുകയുമായിരുന്നു.
തർക്കത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ എസ്.ഐക്കെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് അഷ്ക്കർ. മന്ത്രിയുടെ പരിപാടി എസ്.ഐ ശ്രീകുമാർ അലങ്കോലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ആരോപണം.
What's Your Reaction?
![like](https://newsbharat.in/assets/img/reactions/like.png)
![dislike](https://newsbharat.in/assets/img/reactions/dislike.png)
![love](https://newsbharat.in/assets/img/reactions/love.png)
![funny](https://newsbharat.in/assets/img/reactions/funny.png)
![angry](https://newsbharat.in/assets/img/reactions/angry.png)
![sad](https://newsbharat.in/assets/img/reactions/sad.png)
![wow](https://newsbharat.in/assets/img/reactions/wow.png)