കൈക്കൂലി ആരോപണം: ഹൈക്കോടതി അഭിഭാഷകനെതിരെ അന്വേഷണം
ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. സൈബി ജോസിനെതിരെ കൈക്കൂലി ആരോപണത്തിൽ പോലീസ് അന്വേഷണം. മുൻകൂർ ജാമ്യത്തിനായി ജഡ്ജിക്ക് നൽകാനെന്ന പേരിൽ കക്ഷിയിൽ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തിലാണ് അന്വേഷണം. ഹൈക്കോടതി ഫുൾ കോർട്ടിന്റെ ശുപാർശ പ്രകാരമാണ് കൊച്ചി സിറ്റി പൊലീസ് അന്വേഷണം നടത്തുന്നത്. മുൻകൂർ ജാമ്യം ലഭിക്കാനായി ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന് നൽകാനെന്ന പേരിൽ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു കക്ഷിയിൽ നിന്നുമാണ് അഡ്വ. സൈബി ജോസ് പണം കൈപ്പറ്റിയത്. ആരോപണം ജുഡീഷ്യറിക്ക് കളങ്കമുണ്ടാക്കിയത് കണക്കിലെടുത്ത് പോലീസ് അന്വേഷണത്തിന് ഫുൾ കോർട്ട് ശുപാർശ ചെയ്തു. ഹൈക്കോടതി രജിസ്ട്രാറുടെ കത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവി കൊച്ചി സിറ്റി പോലീസിന് നിർദ്ദേശം നൽകി. സംസ്ഥാനത്ത് ആദ്യമായാണ് ഹൈക്കോടതിയുടെ ആവശ്യപ്രകാരം ഒരു അഭിഭാഷകനെതിരെ അന്വേഷണം നടത്തുന്നത്.

What's Your Reaction?