വയനാട്, കാസർകോട് മെഡിക്കൽ കോളജ് ആശുപത്രികളിൽ പരിമിതികൾ ഉണ്ട്: ആരോഗ്യമന്ത്രി
വയനാട് മെഡിക്കൽ കോളേജ് ആശുപത്രിക്കും കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിക്കും പരിമിതികളേറെയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജാക്കി മാറ്റിയിരുന്നു. ആരോഗ്യവകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും ഡോക്ടർമാർ ഇപ്പോഴും അവിടെ ഉണ്ട്. കൂടുതൽ ഡോക്ടർമാരെ നിയമിക്കേണ്ടതുണ്ട്. എന്നാൽ കാത്ത് ലാബ് അടക്കം സജ്ജമാക്കി വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കരാറുകാരനു പണം കൊടുക്കാനുണ്ടായിരുന്നതിനാൽ കാസർകോട് മെഡിക്കൽ കോളേജിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ച അവസ്ഥയായിരുന്നു. യു.ഡി.എഫ് സർക്കാരിൻ്റെ കാലത്താണ് പണം നൽകാതിരുന്നത്. ഇപ്പോൾ 3.5 കോടി രൂപ കൊടുക്കാനുള്ള നടപടികൾ പൂർത്തിയായി. ആശുപത്രി നിർമ്മാണത്തിനായി കിഫ്ബിയിൽ നിന്ന് 160 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. എൻഡോസൾഫാൻ ദുരിതബാധിതർ ഉള്ള ജില്ലയിൽ ഒരു ന്യൂറോളജിസ്റ്റ് പോലും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ആരോഗ്യവകുപ്പിൽ നിന്ന് 2 പേരെ നിയമിച്ചിട്ടുണ്ട്. വർക്കിംഗ് അറേഞ്ച്മെന്‍റിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഒരു ന്യൂറോളജിസ്റ്റിനെയും അവിടെ നിയമിച്ചിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

What's Your Reaction?