വിദ്യാർത്ഥികൾക്ക് ആവേശമായി കോൺഫിയാൻസ 2023
വടകര: കെ.കെ രമ എം.എൽ.എ മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിന്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെയും എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസുകൾ കോൺഫിയാൻസ 2023 ന്റെ ഉദ്ഘാടനം ചോറോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ എം.എൽ.എ നിർവഹിച്ചു. 16 മുതൽ 25 വരെ മണ്ഡലത്തിലെ 13 സ്‌കൂളുകളിലും വിദ്യാഭ്യാസ വിദഗ്ധർ ക്ലാസുകൾ എടുക്കും. ആദ്യ ദിവസം ചോറോട് ഹയർ സെക്കൻഡറി, പുതിയാപ്പ് സംസ്‌കൃതം ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ക്ലാസുകൾ നടന്നു. വിദ്യാഭ്യാസ വിദഗ്ധനും റിട്ട. അധ്യാപകനുമായ ബാബു കല്ലേരി ക്ലാസെടുത്തു. ഡോ.ശശികുമാർ പുറമേരി , സമീർ വേളം, കെ.സി. നൗഷാദ്, രാജീവ് വള്ളിക്കാട് എന്നിവർ വിവിധ വിദ്യാലയങ്ങളിൽ ക്ലാസെടുക്കും. പരിപാടിയിൽ പ്രധാന അധ്യാപിക ജ്യോതി മാനോത്ത് അധ്യക്ഷയായി. എ.കെ സൈക്ക്, വിജീഷ് ചാത്തോത്ത് എന്നിവർ സംസാരിച്ചു.
വടകര: കെ.കെ രമ എം.എൽ.എ മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിന്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെയും എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസുകൾ കോൺഫിയാൻസ 2023 ന്റെ ഉദ്ഘാടനം ചോറോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എം.എൽ.എ നിർവഹിച്ചു. 16 മുതൽ 25 വരെ മണ്ഡലത്തിലെ 13 സ്കൂളുകളിലും വിദ്യാഭ്യാസ വിദഗ്ധർ ക്ലാസുകൾ എടുക്കും. ആദ്യ ദിവസം ചോറോട് ഹയർ സെക്കൻഡറി, പുതിയാപ്പ് സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളുകളിൽ ക്ലാസുകൾ നടന്നു. വിദ്യാഭ്യാസ വിദഗ്ധനും റിട്ട. അധ്യാപകനുമായ ബാബു കല്ലേരി ക്ലാസെടുത്തു. ഡോ.ശശികുമാർ പുറമേരി , സമീർ വേളം, കെ.സി. നൗഷാദ്, രാജീവ് വള്ളിക്കാട് എന്നിവർ വിവിധ വിദ്യാലയങ്ങളിൽ ക്ലാസെടുക്കും. പരിപാടിയിൽ പ്രധാന അധ്യാപിക ജ്യോതി മാനോത്ത് അധ്യക്ഷയായി. എ.കെ സൈക്ക്, വിജീഷ് ചാത്തോത്ത് എന്നിവർ സംസാരിച്ചു.
What's Your Reaction?