വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം: പ്രതിയ്ക്ക് 4 മാസം യാത്രാവിലക്ക്
സഹയാത്രികയുടെ ശരീരത്തിൽ മൂത്രമൊഴിച്ച കേസിൽ ശങ്കർ മിശ്രയ്ക്ക് എയർ ഇന്ത്യ നാല് മാസത്തെ വിലക്ക് ഏർപ്പെടുത്തി. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാത്തതിൽ എയർ ഇന്ത്യക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നിരുന്നത്. നവംബർ 26ന് നടന്ന സംഭവത്തിന് ജനുവരി നാലിനാണ് പൊലീസിൽ പരാതി നൽകിയത്. നവംബർ 26ന് ന്യൂയോർക്ക് - ഡൽഹി വിമാനത്തിൽ ബിസിനസ് ക്ലാസ് യാത്രക്കാരനായ ശങ്കർ മിശ്ര സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചിരുന്നു. ഒരു മൾട്ടിനാഷണൽ ഫിനാൻസ് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശങ്കറിന് സംഭവത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച ബംഗളൂരുവിൽ നിന്നാണ് പ്രതിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നിഷേധിച്ച മിശ്ര, മൂത്രാശയ രോഗമുള്ള യാത്രക്കാരി സ്വയം മൂത്രമൊഴിച്ചതാണെന്നും അവരുടെ സീറ്റ് സമീപിക്കാൻ കഴിയുന്ന രീതിയിലല്ലായിരുന്നെന്നും കോടതിയിൽ വാദിച്ചിരുന്നു.

What's Your Reaction?