വികസിത് ഭാരത് സങ്കൽപ്പ് യാത്ര: ഇന്ത്യയുടെ വികസന ലക്ഷ്യത്തിനായി സർവ ജനപങ്കാളിത്തം തേടി പ്രധാനമന്ത്രി
ഇന്ത്യയുടെ പുരോഗതിക്കായി സർവ ജന പങ്കാളിത്തം ഉണ്ടാകണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. “വികസിത് ഭാരത് @2047 : വോയിസ് ഓഫ് യൂത്ത്” പരിപാടിയുടെ ഉദ്ഘാടന വേളയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. 2047 ആകുമ്പോഴേക്കും രാജ്യം പുരോഗതി കൈവരിക്കണമെങ്കിൽ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്ത 25 വർഷത്തിനുള്ളിൽ വികസിത രാജ്യമാകാൻ ആവശ്യമായ നിർദ്ദേശങ്ങൾ യുവാക്കളിൽ നിന്നും അടുത്ത ഒരുമാസ കാലയളവിൽ സ്വീകരിക്കാൻ നടപ്പിലാക്കിയ പദ്ധതിയാണ് " വികസിത് ഭാരത് @2047 : വോയിസ് ഓഫ് യൂത്ത് "
ഇന്ന് രാജ്യത്തെ എല്ലാ പൗരന്മാരും ഒന്നിച്ചൊരു പ്രതിജ്ഞയെടുക്കണം, താൻ എന്ത് ചെയ്യുന്നോ അത് രാജ്യത്തിന്റെ പുരോഗതിയ്ക്ക് വേണ്ടിയായിരിക്കും എന്നതാവണം ആ പ്രതിജ്ഞ - അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ വച്ചു നടന്ന G20 ഉച്ചകോടിയുടെ ഭാഗമായി ജനങ്ങളെ ഒറ്റക്കെട്ടായി നിലനിർത്താൻ രാജ്യമെമ്പാടും വിവിധ പരിപാടികൾ കേന്ദ്രം ആസൂത്രണം ചെയ്തിരുന്നു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഡിജിറ്റൽ ഇന്ത്യ, സ്വച്ച് ഭാരത് തുടങ്ങിയ പദ്ധതികളുടെയും വിജയം ജനങ്ങളുടെ പൂർണ പിന്തുണയോടെ മാത്രമേ സാധ്യമാകൂ എന്ന് പ്രധാനമന്ത്രി പറയുന്നു.
What's Your Reaction?